തൃശ്ശൂരിലെ പ്രോട്ടീൻ മാളിൽ റെയ്ഡ്; അനധികൃത മരുന്നുകളുടെ വൻ ശേഖരം പിടിച്ചെടുത്തു

തൃശ്ശൂരിലെ പ്രോട്ടീൻ മാളിൽ ഡ്രഗ് കൺട്രോൾ ഡിപ്പാർട്ടുമെന്റും പൊലീസും സംയുക്തമായി നടത്തിയ റെയ്ഡിൽ ലൈസൻസില്ലാതെ വിൽപനയ്ക്കുവച്ച മരുന്നുകൾ പിടിച്ചു.

ബിപി കൂട്ടുന്നതിന് ഉപയോഗിക്കുന്ന ടെർമിവ് എ എന്ന ഇൻജക്ഷനാണ് പിടിച്ചത്. 210 ആംപ്യൂളാണ് പിടികൂടിയതെന്ന് അധികൃതർ അറിയിച്ചു. ശാരീരിക ക്ഷമത വർധിപ്പിക്കാനെന്ന് പറഞ്ഞായിരുന്നു പ്രോട്ടീൻ കടയിലെ അനധികൃത വിൽപന.

നേരത്തെ ഈ സ്ഥാപനത്തെ പാഴ്സൽ വഴി കഞ്ചാവ് കടത്തിയ കേസിൽ പിടിച്ചിരുന്നു. തുടർന്നാണ് ഇന്ന് നടത്തിയ പരിശോധനയിൽ അനധികൃത മരുന്നുകളും പിടിച്ചെടുത്തത്. 


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply