തൃശൂർ താലൂക്കിൽ മദ്യനിരോധനം; ഏപ്രിൽ 19 ഉച്ചയ്ക്ക് രണ്ടുമുതൽ 20ന് ഉച്ചയ്ക്ക് രണ്ടുവരെ

തൃശൂർ പൂരത്തോടനുബന്ധിച്ച് ഏപ്രിൽ 19 ഉച്ചയ്ക്ക് രണ്ടുമുതൽ 20 ഉച്ചയ്ക്ക് രണ്ടുവരെ (36 മണിക്കൂർ) തൃശൂർ താലൂക്ക് പരിധിയിൽ ഉൾപ്പെട്ട എല്ലാ മദ്യവിൽപനശാലകളും കള്ള് ഷാപ്പ്, ബിയർ ആൻഡ് വൈൻ പാർലറുകൾ, ബാർ എന്നിവ പൂർണമായും അടച്ചിടുന്നതിനും മദ്യം മറ്റു ലഹരി വസ്തുക്കളുടെ വിൽപനയും നിരോധിച്ച് ജില്ലാ കലക്ടർ ഉത്തരവിട്ടു.

മദ്യനിരോധനം ഏർപ്പെടുന്നതിനാൽ വ്യാജമദ്യ നിർമാണത്തിനും വിതരണത്തിനും വിൽപനയ്ക്കും ഇടയാക്കുമെന്ന സാധ്യത കണക്കിലെടുത്ത് ഇത് കർശനമായി തടയുന്നതിന് ആവശ്യമായ മുൻകരുതലുകൾ എടുക്കാനും പൊലീസ്, എക്സൈസ് വകുപ്പ് അധികൃതർക്ക് നിർദേശം നൽകി.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply