തൃശൂർ ചൊവ്വന്നൂരിൽ ബൈക്ക് നിയന്ത്രണം വിട്ടു മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. മരത്തംകോട് എകെജി നഗറിൽ താമസിക്കുന്ന കല്ലായിൽ വീട്ടിൽ ചന്ദ്രൻറെ മകൻ വിജീഷാണ്(27) മരിച്ചത്. ഇന്ന് പുലർച്ചെയോടെയായിരുന്നു അപകടം.
പന്തല്ലൂർ ഭാഗത്തുനിന്നും ചൊവ്വന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് സ്വകാര്യ വ്യക്തിയുടെ മതിലിൽ ഇടിച്ച് അപകടമുണ്ടായെന്നാണ് നിഗമനം. മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

