തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു . ഇത്തവണയും ശശി തരൂരിനെ തന്നെയാണ് കോൺഗ്രസ് തിരുവനന്തപുരത്ത് ഇറക്കുന്നത്. സമരാഗ്നി വേദിയിലായിരുന്നു പ്രഖ്യാപനം. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയാണ് പ്രഖ്യാപനം നടത്തിയത്.
ഇടത് സ്ഥാനാർഥിയായി സിപിഐ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രനെ നിർത്തുമ്പോൾ എൻഡിഎ സ്ഥാനാർഥിയായി എത്തുന്നത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറാണ്. തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാൻ ബിജെപി ദേശീയ നേതൃത്വം നിർദേശം നൽകി. 20 മണ്ഡലങ്ങളിലേക്ക് എൽഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം നടത്തി കഴിഞ്ഞു.
യുഡിഎഫിൽ സീറ്റ് വിഭജനം പൂർത്തിയായി ഉടൻ സ്ഥാനാർഥി പ്രഖ്യാപനത്തിലേക്ക് കടക്കും. 16 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുക. മുസ്ലിം ലീഗ് രണ്ടു സീറ്റുകളിലും കൊല്ലത്ത് ആർഎസ്പിയും കോട്ടയത്ത് കേരള കോൺഗ്രസും മത്സരിക്കും.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

