തിരുവനന്തപുരത്ത് മന്ത്രി റിയാസിന്റെ വാഹനം ഇടിച്ച് അപകടം: സ്‌കൂട്ടർ യാത്രികന് പരുക്ക്

മന്ത്രി മുഹമ്മദ് റിയാസിന്റെ വാഹനം ഇടിച്ചു സ്‌കൂട്ടർ യാത്രികനു പരുക്കേറ്റു. തൂങ്ങാംപാറ ഇക്കോ ടൂറിസം നിർമാണ ഉദ്ഘാടനം കഴിഞ്ഞു തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിലേക്ക് പോകുന്നവഴിയാണു മന്ത്രിയുടെ വാഹനം സ്‌കൂട്ടറിൽ ഇടിച്ചത്. നെയ്യാർ സ്വദേശി ശശിധരനാണ് പരുക്കേറ്റത്. ശശിധരന്റെ തലയ്ക്കാണു പരുക്ക്.

തച്ചോട്ടുകാവ് മഞ്ചാടി റോഡിൽ ഇതേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന ആക്ടീവ സ്‌കൂട്ടറിലാണു മന്ത്രിയുടെ വാഹനം ഇടിച്ചത്. അപകടമുണ്ടായ ഉടൻ തന്നെ മന്ത്രിയുടെ പൈലറ്റ് വാഹനത്തിലെ പൊലീസുകാർ ശശിധരനെ തച്ചോട്ടുകാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്കു ശേഷം മെഡിക്കൽ കോളജിലേക്ക് മാറ്റി.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply