തിരുവനന്തപുരത്ത് എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറും യു ഡി എഫ് സ്ഥാനാർത്ഥി ശശി തരൂരും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. നിലവിൽ രാജീവ് ചന്ദ്രശേഖറാണ് മുന്നിൽ. ഇതിന് പിന്നാലെ തിരുവനന്തപുരം പിടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി നേതൃത്വം. 3000 ലഡുവിന് ഓർഡർ നൽകിയതായി തിരുവനന്തപുരം ജില്ലയിലെ മുതിർന്ന നേതാവ് അറിയിച്ചു. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ ജയിച്ചില്ലെങ്കിലും കേന്ദ്രത്തിൽ ബിജെപി ഭരണം തുടരുമെന്നത് ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. അതിനാൽ തന്നെ ലഡു പാഴാകില്ലെന്നാണ് ബിജെപി നേതാവ് പറയുന്നത്. ഇത്തവണ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്ന് ഉറച്ച വിശ്വാസം നേതൃത്വത്തിനുണ്ട്.
വി മുരളീധരൻ, രാജീവ് ചന്ദ്രശേഖർ തുടങ്ങിയ പ്രധാന നേതാക്കൾ തിരുവനന്തപുരത്ത് തന്നെയുണ്ട്. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറന്നാൽ പുതിയ സംസ്ഥാന കാര്യാലത്തിലാണ് ആഘോഷങ്ങൾ നടക്കുക. ചെണ്ട മേളം ഉൾപ്പെടെ ഓർഡർ ചെയതിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

