തിരുവനന്തപുരം ശ്രീകര്യത്തെ മണ്ണിടിച്ചിൽ ; അപകടത്തിൽ പെട്ട രണ്ട് തൊഴിലാളികളെയും പുറത്തെത്തിച്ചു

തിരുവനന്തപുരം ശ്രീകാര്യത്തുണ്ടായ മണ്ണിടിച്ചിലിൽ അപകടത്തിൽപെട്ട രണ്ട് തൊഴിലാളികളെയും പുറത്തെത്തിച്ചു. ഇന്ന് രാവിലെയാണ് ഡ്രെയിനേജ് കുഴിയെടുക്കുന്നതിനിടെ രണ്ട് തൊഴിലാളികൾ മണ്ണിനടിയിൽ പെട്ടത്. അയിരൂർ സ്വദേശി വിനയനെ ആദ്യം തന്നെ രക്ഷപ്പെടുത്തിയിരുന്നു. ബീഹാർ സ്വദേശി ദീപക് മണ്ണിനടിയിൽ പെട്ടുപോയിരുന്നു. 10 അടി താഴ്ചയിലേക്കാണ് മണ്ണിടിഞ്ഞുവീണത്. മണ്ണ് മാറ്റാൻ ശ്രമിക്കുന്നതിനിടെ വീണ്ടും മണ്ണിടിയുന്ന സാഹചര്യമായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. മൂന്നരമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് അതിഥി തൊഴിലാളിയായ ദീപകിനെ പുറത്തെടുത്തത്. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply