തിരുവനന്തപുരം കമലേശ്വരത്ത് അമ്മയുടെയും മകളുടെയും മരണം; യുവതിയുടെ ഭർത്താവ് മുബൈയിൽ പിടിയിൽ

തിരുവനന്തപുരം കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയ സംഭവത്തിൽ യുവതിയുടെ ഭർത്താവ് പിടിയിൽ. ആത്മഹത്യ ചെയ്ത ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണനെയാണ് പൊലീസ് മുബൈയിൽ വെച്ച് പിടികൂടിയത്. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് മുബൈ വിമാനത്താവളത്തിൽ വെച്ച് ഇയാളെ പോലീസ് പിടികൂടിയത്. ഇന്ന് വൈകീട്ടോടെ കേരളത്തിൽ നിന്നുള്ള അന്വേഷണ സംഘം മുംബൈയിൽ എത്തി ഉണ്ണികൃഷ്ണനെ കസ്റ്റഡിയിൽ വാങ്ങും. കേരളത്തിലെത്തിച്ച ശേഷമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുക. ഉണ്ണികൃഷ്ണനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. പൂന്തുറ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഗാർഹിക പീഡനത്തിനും ആത്മഹത്യാപ്രേരണക്കുമാണ് ഉണ്ണികൃഷ്ണനെതിരെ കേസെടുത്തത്. ഉണ്ണികൃഷ്ണനെതിരെ ആത്മഹത്യാക്കുറിപ്പിൽ പരാമർശമുണ്ടായിരുന്നു. താനും മകളും ജീവനൊടുക്കാൻ കാരണം ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണനാണെന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്. ആറ് വർഷത്തോളമായി നേരിടുന്ന മാനസിക പീഡനവും അവഗണനയുമാണ് കാരണമെന്നും കുറിപ്പിൽ പറയുന്നു. ബുധനാഴ്ച്ച വൈകിട്ടാണ് കമലേശ്വരം സ്വദേശികളായ എസ്. എൽ. സജിതയെയും മകൾ ഗ്രീമ. എസ്. രാജിനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്തിയത്.

Leave a Reply