താമരശ്ശേരി ഫ്രഷ്‌കട്ട് സമരവുമായി ബന്ധപ്പെട്ട സംഘർഷങ്ങളിൽ ഒരാൾ കൂടി പോലീസ് അറസ്റ്റിൽ. കൂടത്തായി കൂനം വള്ളി ചുവട്ടിൽ മുഹമ്മദ് ഷാഫിയെയാണ് താമരശ്ശേരി ഡിവൈഎസ്പിക്ക് കീഴിലെ ക്രൈം സ്‌കോഡും, താമരശ്ശേരി പോലീസും ചേർന്ന് ഇന്നു പുലർച്ചെ അറസ്റ്റു ചെയ്ത്. ഇതോടെ കേസിൽ പൊലീസ് അറസ്റ്റു ചെയ്തവരുടെ എണ്ണം 25 ആയി. 351 പേർക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. കേസിൽ നിരവധിപേർ ഒളിവിലാണ്.
അതിനിടെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രം ഉയർത്തുന്ന മാലിന്യ പ്രശ്നത്തിൽ ഹരിത ട്രൈബ്യൂണൽ സ്വമേധയാ കേസെടുത്തു. കേന്ദ്ര സംസ്ഥാന മലിനീകര നിയന്ത്രണ ബോർഡുകൾക്കും കോഴിക്കോട് ജില്ലാ കലക്ടർക്കും നോട്ടീസ് അയച്ചു. ചെന്നൈ ഹരിത ട്രൈബ്യൂണൽ ജനുവരി 29 ന് കേസ് പരിഗണിക്കും.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

