താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം; നിയന്ത്രണം രാവിലെ 8 മുതൽ വൈകിട്ട് 6 വരെ

കോഴിക്കോട് താമരശ്ശേരി ചുരത്തിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം. രാവിലെ എട്ടു മുതൽ വൈകിട്ട് ആറു വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
താമരശ്ശേരി ചുരം 6,7,8 വളവുകൾ വീതി കൂട്ടുന്നതിന്റെ ഭാഗമായി മരങ്ങൾ മുറിച്ചിരുന്നു. ഇതിന്റെ മരത്തടികൾ ക്രയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റുന്നതിനാൽ രാവിലെ 8 മണി മുതൽ ചുരത്തിൽ ഇടവിട്ട സമയങ്ങളിൽ ഗതാഗതം തടസപ്പെടുമെന്ന് അധികൃതർ അറിയിച്ചു.

ഇതുവഴിയുള്ള മൾട്ടി ആക്‌സസിൽ ഭാരവാഹനങ്ങൾ വഴി തിരിച്ചു വരും. ചെറുവാഹനങ്ങളെ ഇടവിട്ട സമയങ്ങളിൽ മാത്രമേ ചുരം വഴി കടത്തിവിടും.എയർപോർട്ട്, റയിൽവേ സ്റ്റേഷൻ, പരിക്ഷകൾ, മറ്റ് അത്യാവശ്യ യാത്ര ചെയ്യുന്നവർ യാത്രാസമയം ക്രമീകരിക്കണമെന്നും ദേശീയ പാത അധികൃതർ അറിയിച്ചു.

Leave a Reply