താനൂരിലെ ബോട്ടുടമയ്ക്ക് രാഷ്ട്രീയ, ഭരണ സ്വാധീനം; ആരോപണവുമായി കെപിഎ മജീദ് എംഎൽഎ

താനൂരിലെ ബോട്ടുടമയ്ക്ക് രാഷ്ട്രീയ, ഭരണ സ്വാധീനം ലഭിച്ചെന്നാരോപിച്ച് മുസ്ലീം ലീഗ് നേതാവ് കെപിഎ മജീദ് എംഎൽഎ. പ്രതിക്ക് വേണ്ടി നേരത്തെയും വലിയ സമ്മർദ്ദങ്ങളുണ്ടായെന്നും ഉയർന്ന രാഷ്ട്രീയ, ഭരണ സ്വാധീനം ലഭിച്ചെന്നും ആരോപിച്ച അദ്ദേ​ഹം ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് അനാസ്ഥ കാണിച്ച ഉദ്യോഗസ്ഥരെ കൂടി പ്രതിയാക്കണമെന്നും ആവശ്യപ്പെട്ടു.

ജുഡീഷ്യൽ അന്വേഷണത്തിന് മുമ്പ് ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ അന്വേഷിച്ച് നടപടി എടുക്കണമെന്നും . പൊലീസ് ചെറിയ വകുപ്പുകൾ മാത്രമാണ് ചുമത്തിയതെന്നും കെപിഎ മജീദ് എംഎൽഎ പറഞ്ഞു. കൂടാതെ ഇപ്പോഴത്തെ അറസ്റ്റ് ജനാരോഷം മറക്കുന്നത് ലക്ഷ്യമിട്ട് മാത്രമാണെന്ന് വ്യക്തമാണെന്നും പ്രതിക്കെതിരെ ഗുരുതരമായ വകുപ്പുകൾ ചേർക്കണമെന്നും കെപിഎ മജീദ് ആവശ്യപ്പെട്ടു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply