തദ്ദേശ തെരഞ്ഞെടുപ്പ്; തിരുവനന്തപുരം കോർപറേഷനിൽ 93 സീറ്റുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എൽഡിഎഫ്

തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിലെ എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 93 സീറ്റുകളിലെ സ്ഥാനാർഥികളെയാണ് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചത്. 70 സീറ്റുകളിൽ സിപിഎം മത്സരിക്കും. ഘടകകക്ഷികൾ 31 സീറ്റുകളിലാണ് മത്സരിക്കുക.ബാക്കി എട്ട് സീറ്റുകളിൽ ഘടകകക്ഷികളുമായി ചർച്ചചെയ്തശേഷം ചൊവ്വാഴ്ച പ്രഖ്യാപനം നടത്തും.

സിപിഐഎം ജില്ലാ സെക്രട്ടറി വി ജോയിയാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണനും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച വാർത്താസമ്മേളനത്തിൽ സന്നിഹിതനായിരുന്നു. 17 സീറ്റുകളിൽ സിപിഐ മത്സരിക്കും. ബാക്കിയുള്ള സീറ്റുകളിലാണ് ഘടകകക്ഷികൾ മത്സരിക്കുക. സ്വതന്ത്രസ്ഥാനാർഥികളെ പരിഗണിക്കുന്ന ചിലയിടങ്ങളിലൊഴിച്ച് ബാക്കി സ്ഥലങ്ങളിലെല്ലാം സ്ഥാനാർഥികളുടെ കാര്യത്തിൽ മുന്നണിയിൽ തീരുമാനമായിട്ടുണ്ടെന്നും വി.ജോയ് പറഞ്ഞു.

നേരത്തെ, 75 സീറ്റുകളിലാണ് സിപിഎം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിൽ മത്സരിച്ചിരുന്നത്. ഇത്തവണയും അത്രയും സീറ്റുകളിൽ മത്സരിക്കുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ ഘടകകക്ഷികളുടെ സമ്മർദത്തിന് വഴങ്ങിയാണ് 70 സീറ്റുകളിൽ സിപിഎമ്മും ബാക്കി സീറ്റുകൾ ഘടകകക്ഷികളും മത്സരിക്കുമെന്ന തീരുമാനത്തിലെത്തിയത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply