തദ്ദേശ തെരഞ്ഞെടുപ്പിനായി എൽഡിഎഫ് മുന്നണി പൂർണമായി ഒരുങ്ങിയെന്ന്
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയം സുനിശ്ചിതമാണ്.വർഗീയ ശക്തികളെ എതിർത്തുകൊണ്ട് എൽഡിഎഫ് മുന്നോട്ട് പോകുമെന്നും ബിനോയ് പറഞ്ഞു.
കോൺഗ്രസും ബിജെപിക്കും അന്ധമായ എൽഡിഎഫ് വിരോധമാണ്. ഇവർക്കെതിരെ മുന്നണി കൈകോർത്ത് പിടിക്കും.’ വർഗീയകക്ഷികളെ എൽഡിഎഫ് എതിർക്കുമെന്നും ബിനോയ് മാധ്യമങ്ങളോട് പറഞ്ഞു
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഗൗരവമേറിയ മത്സരമാണ് നടക്കാനിരിക്കുന്നത്. എൽഡിഎഫ് സർക്കാർ ഇതിനോടകം കേരളത്തിൽ നടപ്പിലാക്കിയ പദ്ധതികളുടെ നീണ്ട പട്ടിക തന്നെയുണ്ട്. അവകാശപ്പെട്ട വിഹിതം നൽകാതെ കേരളത്തെ ബുദ്ധിമുട്ടിക്കുന്ന കേന്ദ്രസർക്കാരിന്റെ വെല്ലുവിളികളെ അതിജീവിച്ചാണ് സർക്കാർ മുന്നോട്ട് നീങ്ങുന്നതെന്നും ബിനോയ് പറഞ്ഞു. ചിലയിടങ്ങളിൽ സീറ്റ് വിഭജനം പൂർത്തിയാകാനുണ്ടെങ്കിലും അവയും ഉടൻ തന്നെ അന്തിമമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

