ട്രെയിനിൽ നിന്ന് വനിതാ ഡോക്ടർക്ക് പാമ്പ് കടിയേറ്റെന്ന് സംശയം; ആശുപത്രിയിലേക്കു മാറ്റി

ട്രെയിനിൽ നിന്ന് ഡോക്ടർക്ക് പാമ്പ് കടിയേറ്റെന്ന് സംശയം. നിലമ്പൂർ – ഷൊർണൂർ പാസഞ്ചറിലാണ് സംഭവം. ഷൊർണൂർ വിഷ്ണു ആയുർവേദ ആശുപത്രിയിലെ ഡോക്ടർ നിലമ്പൂർ പൂക്കോട്ടുപാടം സ്വദേശിനി ഗായത്രിക്കാണ് (25) പാമ്പ് കടിയേറ്റത്. യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്രെയിനിലെ ബർത്തിൽ പാമ്പിനെ കണ്ടെന്ന് യാത്രക്കാർ പറയുന്നു.

പാമ്പിനെ പിടിക്കാനായി പെരിന്തൽമണ്ണ സ്റ്റേഷനിൽ ആർആർടി സംഘം സജ്ജമായി നിൽക്കുന്നുണ്ട്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply