കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ ജൂൺ നാലോടെ അവസാനിക്കുമെന്ന് പറഞ്ഞ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. നിലവിലെ സർക്കാരിന്റെ കാലാവധി തീർച്ചയായും അവസാനിക്കുമെന്ന് അദ്ദേഹം അംഗീകരിച്ചു. തിരഞ്ഞെടുപ്പിന് ശേഷം താനും ബി.ജെ.പിയും ചേർന്ന് പുതിയ സർക്കാർ രൂപവത്കരിക്കുമെന്നും എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
‘അവർ പറയുന്നത് സത്യമാണ്. ഈ സർക്കാർ ജൂൺ നാലിന് അവസാനിക്കും. തീർച്ചയായും ഒരു പുതിയ സർക്കാർ രൂപവത്കരിക്കണം. സർക്കാരിന്റെ കാലാവധി അവസാനിക്കണമെന്നത് ഭരണഘടനാപരമാണ്. അതിൽ രാഷ്ട്രീയമില്ല. തിരഞ്ഞെടുപ്പിന് ശേഷം പുതിയ സർക്കാർ ഞങ്ങൾ രൂപവത്കരിക്കും’, മോദി പറഞ്ഞു.
സർക്കാരിന്റെ കാലഹരണ തീയതിയെക്കുറിച്ചുള്ള മമതയുടെ പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിന് തന്നെ നശിപ്പിക്കാനില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. താൻ കാശിയിൽ നിന്നാണ് വരുന്നത്. കാശി നശിപ്പിക്കാനാകാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷത്തെ ശത്രുക്കളായി കാണുന്നില്ല. അവരുമായി ചേർന്ന് പ്രവർത്തിക്കാനാണ് ആഗ്രഹിക്കുന്നത്. താൻ ആരെയും വിലകുറച്ച് കാണുന്നില്ല. 60-70 വർഷത്തോളം അവർ സർക്കാർ രൂപവത്കരിച്ചു. പ്രതിപക്ഷം ചെയ്ത നല്ല കാര്യങ്ങൾ തനിക്ക് പഠിക്കണമെന്നും മോദി പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

