ജെസ്ന തിരോധാന കേസ് ; തനിക്ക് പറയാൻ ഉള്ളതെല്ലാം സിബിഐയോട് പറഞ്ഞു , വെളിപ്പെടുത്തൽ വൈകിയതിൽ കുറ്റബോധം , മുണ്ടക്കയത്തെ ലോഡ്ജിലെ മുൻ ജീവനക്കാരി

ജെസ്‌ന തിരോധാനക്കേസിൽ പറയാനുള്ളത് എല്ലാം സിബിഐയോട് പറഞ്ഞിട്ടുണ്ടെന്ന് വെളിപ്പെടുത്തൽ നടത്തിയ മുണ്ടക്കയത്തെ ലോഡ്ജിലെ മുൻ ജീവനക്കാരി.ലോഡ്ജ് ഉടമയുമായുള്ള പ്രശ്നങ്ങളാണ് ഇപ്പോൾ വെളിപ്പെടുത്തൽ നടത്താനുള്ള കാരണമെന്നും വെളിപ്പെടുത്തൽ നടത്താൻ വൈകിയതിൽ കുറ്റബോധമുണ്ടെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു‌.രണ്ടര മണിക്കൂർ സമയമെടുത്താണ് സിബിഐ ലോഡ്ജ് ജീവനക്കാരിയുടെ മൊഴി രേഖപ്പെടുത്തിയത്. തിരുവനന്തപുരത്ത് നിന്നുള്ള അന്വേഷണ സംഘമാണ് മൊഴിയെടുത്തത്.ജെസ്നയെ ലോഡ്ജിൽ കണ്ടതായി ഇവർ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് നടപടി.

മുണ്ടക്കയത്തുള്ള ലോഡ്ജിൽ ജെസ്‌നയോട് സാമ്യമുള്ള പെൺകുട്ടിയെ യുവാവിനൊപ്പം കണ്ടെന്നായിരുന്നു മുൻ ജീവനക്കാരി പറഞ്ഞത്. യുവാവിനൊപ്പം 102-ആം നമ്പർ മുറിയിൽ താമസിച്ചിരുന്നു.പല്ലിൽ കമ്പിയിട്ടതാണ് ജെസ്നയെന്ന് സംശയിക്കാൻ കാരണം. ക്രൈംബ്രാഞ്ചിനോട് വിവരങ്ങൾ പങ്കുവെച്ചിരുന്നുവെന്നും തനിക്ക് ഭീഷണിയുണ്ടെന്നും ജീവനക്കാരി പറഞ്ഞിരുന്നു.

എന്നാൽ, ജീവനക്കാരിയുടെ വാദം തള്ളി ലോഡ്ജ് ഉടമ രം​ഗത്തുവന്നിരുന്നു. ആരോപണമുയർത്തിയ സ്ത്രീ ലോഡ്ജിൽ ലൈംഗിക തൊഴിൽ നടത്തിയിരുന്നു . ഇത് എതിർത്തതിലുള്ള വൈരാഗ്യമാണ് ഇപ്പോഴത്തെ ആരോപണത്തിനുള്ള കാരണമെന്നും ഉടമ ബിജു പറഞ്ഞു.2018 മാർച്ച് 22നാണ് പത്തനംതിട്ട മുക്കൂട്ടുതറയിൽ നിന്ന് ജസ്നയെ കാണാതായത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply