ജപ്പാനിലെ വടക്കൻ തീരമേഖലയായ ഇവാതെയിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്‌കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോർട്ട് ചെയ്തത്. പ്രാദേശിക സമയം വൈകിട്ട് 5 മണിക്കാണ് സംഭവം. നിലവിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല
ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം സാൻറികുവിന് സമീപം പസഫിക്കിൽ ഏകദേശം 10 കിലോമീറ്റർ താഴ്ചയിലാണ്. ഏകദേശം 1 മീറ്റർ (3 അടി, 3 ഇഞ്ച്) വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി എൻഎച്ച്‌കെ അറിയിച്ചു. അതിനാൽ മേഖലയിൽ സുനാമി മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ജനങ്ങൾ തീരമേഖലയിൽ നിന്നു വിട്ടുനിൽക്കണമെന്ന് അധികൃതർ നിർദേശം നൽകി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

