‘ജനവാസകേന്ദ്രങ്ങളെ ബഫർ സോണിൽ ഉൾപ്പെടുത്തിയത് പിണറായി സർക്കാർ’: വിഡി സതീശൻ

ജനവാസ കേന്ദ്രങ്ങളെ ബഫർ സോണിൽ ഉൾപ്പെടുത്തിയത് പിണറായി സർക്കാരാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തികഞ്ഞ അനാസ്ഥയും കെടുകാര്യസ്ഥതയും കാണിച്ച സർക്കാർ, ബഫർ സോണിൽ വീണിടത്ത് കടന്ന് ഉരുളുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി.

‘ജനങ്ങളെ ദ്രോഹിക്കുന്ന ഉത്തരവാണ് സർക്കാർ ഇറക്കിയത്. ഉമ്മൻ ചാണ്ടി സർക്കാർ ഭംഗിയായി ചെയ്ത കാര്യങ്ങൾ പിണറായി സർക്കാർ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തിലാക്കി. പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി ഇനിയും മറുപടി നൽകിയിട്ടില്ല. ദേശീയ ശരാശരിയേക്കാൾ വനം കേരളത്തിലുണ്ട്. ജനസാന്ദ്രത കൂടുതൽ, വാസഭൂമിയുടെ കുറവ് ഇതൊക്കെയാണ് സുപ്രിം കോടതിയിൽ അറിയിക്കേണ്ടത്. എന്നാൽ ഇതൊന്നും സർക്കാർ ചെയ്യുന്നില്ല. സർക്കാരിന് എന്തു ചെയ്യണമെന്നറിയാതെയുള്ള ആശയക്കുഴപ്പമുണ്ട്. ബിജെപിയെ സഹായിക്കാനാണ് ഇപ്പോൾ ജയറാം രമേഷിനെ ഇടത് സർക്കാർ കുറ്റപെടുത്തുന്നത്’. ആദ്യ പിണറായി സർക്കാർ ചെയ്തു വച്ച ദുരന്തമാണിതെന്ന് കുറ്റപ്പെടുത്തിയ സതീശൻ, ഉറങ്ങിക്കിടന്ന സർക്കാരിനെ ഉണർത്താൻ പ്രതിപക്ഷത്തിനു സാധിച്ചുവെന്നും അവകാശപ്പെട്ടു.  


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply