‘ജനം ചൂടിൽ വലയുമ്പോൾ പിണറായി ബീച്ച് ടൂറിസം ആഘോഷിക്കുന്നു’; വി മുരളീധരൻ

മുഖ്യമന്ത്രിയുടേയും കുടംബത്തിൻറേയും സ്വകാര്യ വിദേശ യാത്രയിൽ ചോദ്യങ്ങളുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ രംഗത്ത്. യാത്രയുടെ സ്‌പോൺസർ ആരാണ്? സ്‌പോൺസറുടെ വരുമാന സ്രോതസ് എന്താണ്? മുഖ്യമന്ത്രിയുടേയും പൊതുമരാമത്ത് മന്ത്രിയുടേയും ചുമതല ആർക്കാണ് കൈമാറിയിരിക്കുന്നത്? ഈ ചോദ്യങ്ങൾക്ക് സിപിഎം മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വേനലിൽ ജനം വലയുമ്പോൾ പിണറായി വിജയൻ ബീച്ച് ടൂറിസം ആഘോഷിക്കാൻ പോയിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിക്കിടെയുള്ള യാത്രയിൽ പാർട്ടി നിലപാട് എതാണെന്നും അദ്ദേഹം ചോദിച്ചു. സീതാറാം യെച്ചൂരി ഒന്നും മിണ്ടിയിട്ടില്ല. പ്രതിപക്ഷ നേതാവ് വിഷയത്തിൽ പ്രതികരിക്കാതെ മുങ്ങി. യാത്രയുടെ ചെലവ് എവിടെ നിന്ന് എന്ന് വ്യക്തമാക്കണം. ചൂട് കാരണം ജനം മരിക്കുമ്പോഴാണോ മുഖ്യമന്ത്രി ഇത്തരം ബീച്ച് ടൂറിസത്തിന് പോകുന്നതെന്നും അദ്ദേഹം ചോദിച്ചു. മാസപ്പടി ആരോപണത്തിലെ വിജിലൻസ് അന്വേഷണ ആവശ്യം തള്ളിയത് അഡ്ജസ്റ്റ്‌മെൻറാണെന്നും വി മുരളീധരൻ ആരോപിച്ചു


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply