ചേലാകർമത്തിനായി അനസ്‌തേഷ്യ നൽകുന്നതിനിടെ കോഴിക്കോട് രണ്ടു മാസം പ്രായമായ കുഞ്ഞ് മരണപ്പെട്ടു; സംഭവത്തിൽ പൊലീസ് കേസെടുത്തു

കോഴിക്കോട് കാക്കൂരിലെ ക്ലിനിക്കിൽ ചേലാകർമത്തിനായി എത്തിച്ച രണ്ട് മാസം പ്രായമുളള കുഞ്ഞ് മരണപ്പെട്ടു. ചേലാകർമത്തിനായി അനസ്‌തേഷ്യ നൽകുന്നതിനിടെയാണ് കുഞ്ഞ് മരണപ്പെട്ടത് എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.കുഞ്ഞിന്റെ മരണത്തിൽ പൊലീസ് കേസെടുത്തു.

ഷാദിയ-ഇത്തിയാസ് ദമ്പതികളുടെ മകനാണ് മരിച്ചത്. രക്ഷിതാക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ശസ്ത്രക്രിയക്ക് മുൻപ് കുട്ടി പ്രതികരിക്കാതായതോടെ ടൗണിലെ ആശുപത്രിയിലേക്ക് മാറ്റിയത്. ചികിത്സാ പിഴവുണ്ടായോയെന്ന് പോസ്റ്റ്‌മോർട്ടം നടത്തിയാലേ അറിയാനാകുവെന്ന് പൊലീസ് അറിയിച്ചു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply