ചിക്കൻ കറി കുറഞ്ഞുപോയി; വർക്കലയിൽ ഹോട്ടൽ ഉടമയെ വെട്ടിപ്പരിക്കേൽപ്പിച്ചു

വർക്കലയിൽ ഹോട്ടൽ ഉടമയെ വെട്ടിപ്പരിക്കേൽപ്പിച്ചു. ചിക്കൻ കറി കൊടുത്തത് കുറഞ്ഞുപോയെന്നാരോപിച്ചായിരുന്നു വെട്ടിപ്പരിക്കേൽപ്പിച്ചത്. ഇന്ന് വെളുപ്പിന് ഒന്നരയോടെയായിരുന്നു സംഭവം. കടയിൽ ഭക്ഷണം കഴിക്കാനെത്തിയ സംഘത്തിന് നൽകിയ ചിക്കൻ കറി കുറഞ്ഞുപോയെന്ന് ആരോപിച്ച് ഹോട്ടൽ ഉടമയെ ആക്രമിക്കുകയായിരുന്നു.

വർക്കല രഘുനാഥപുരം സ്വദേശിയായ 46 വയസുള്ള നൗഷാദിനാണ് ആക്രമണത്തിൽ തലയ്ക്ക് വെട്ടുകൊണ്ടത്. വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ ഇയാൾ ചികിത്സ തേടി. വർക്കല താന്നിമൂട് സ്വദേശികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന സൂചന. അതേസമയം അക്രമികളുടെ ഇരുചക്ര വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കൂടാതെ പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ വർക്കല പോലീസ് ഊർജിതമാക്കി.  


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply