ചികിത്സാ പിഴവ് പരാതികളിൽ ഇടപെട്ട് ആരോ​ഗ്യമന്ത്രി വീണാ ജോർജ്; ഉന്നതതല യോ​ഗം നാളെ

കേരളത്തിലെ പല ജില്ലകളിൽ തുടർച്ചെയുണ്ടായ ചികിത്സാ പിഴവ് പരാതികളിൽ ഇടപെട്ട് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. ഉന്നതതല യോ​ഗം നാളെ തിരുവനന്തപുരത്ത് ചേരുമെന്നാണ് പുറത്തുവരുന്ന വിവരം. ആലപ്പുഴ, കോഴിക്കോട് മെഡിക്കൽ കോളേജുകൾക്കെതിരായ പരാതികൾ യോ​ഗത്തിൽ ആരോ​ഗ്യ മന്ത്രി പരിശോധിക്കും. യോഗത്തിന് പ്രിൻസിപ്പാൾ മുതൽ ഡെപ്യൂട്ടി സൂപ്രണ്ട് വരെയുള്ള ഉദ്യോഗസ്ഥർ എത്തണമെന്നും മന്ത്രിയുടെ നിർദ്ദേശമുണ്ട്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply