ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കുന്ന ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. അഞ്ചിന് ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തിൻറെ ആദ്യദിവസങ്ങളിൽ ബിൽ അവതരിപ്പിക്കും. ചാൻസലറുടെ അനൂകൂല്യങ്ങളും മറ്റ് ചിലവുകളും സർവ്വകലാശാലകളുടെ തനത് ഫണ്ടിൽ നിന്ന് അനുവദിക്കുമെന്ന് ബില്ലിൽ വ്യക്തമാക്കുന്നു.
ഡിസംബർ അഞ്ചു മുതലാണ് കേരള നിയമസഭാ സമ്മേളനം വിളിക്കുന്നതിന് മന്ത്രിസഭ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന് ഗവർണർ അനുമതിയും നൽകിയിരുന്നു. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കുകയാണ് ഈ സമ്മേളനത്തിലെ പ്രധാന അജണ്ട.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

