ചരിത്രകാരൻ ദലിത് ബന്ധു എൻ.കെ ജോസ് അന്തരിച്ചു. 94 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു അദ്ദേഹം. സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവാണ്. ദലിത് പ്രശ്നങ്ങൾ അടിസ്ഥാനമാക്കിയായിരുന്നു അദേഹത്തിന്റെ രചനകൾ. ദലിത് പഠനങ്ങൾക്കും ദലിത്ചരിത്ര രചനകൾക്കും നൽകിയ സംഭാവനകൾ മാനിച്ച്, ദലിത് നേതാവ് കല്ലറ സുകുമാരനാണ് എൻ.കെ ജോസിന് ദലിത് ബന്ധു എന്ന പേരുനൽകിയത്.
1929 ൽ വൈക്കം താലൂക്കിലെ വെച്ചൂരിൽ ഒരു കത്തോലിക്ക കുടുംബത്തിൽ കുര്യൻ, മറിയാമ്മ ദമ്പതികളുടെ മകനായാണ് ജനനം. നൂറ്റിനാല്പതിൽപ്പരം ചരിത്ര, സാമൂഹ്യചരിത്ര ഗ്രന്ഥങ്ങളുടെ രചയിതാവും കേരള ദലിത്, ക്രൈസ്തവ ചരിത്ര പണ്ഡിതനും കേരള ഹിസ്റ്ററി കോൺഗ്രസിന്റെ പ്രസിഡന്റുമായിരുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

