ഗ്ലാസ് ദേഹത്ത് വീണ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

എറണാകുളത്ത് ദേഹത്ത് ഗ്ലാസ് വീണ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. അസം സ്വദേശി ധൻ കുമാർ (20) ആണ് മരിച്ചത്. എറണാകുളം എടയാറിലെ റോയൽ ഗ്ലാസ് ഫാക്ടറിയിലാണ് അപകടം നടന്നത്. ഏഴ് വലിയ ഗ്ലാസ് പാളികൾ ദേഹത്ത് മറിഞ്ഞു വീഴുകയായിരുന്നു. ധൻകുമാർ സംഭവ സ്ഥലത്തു തന്നെ മരിച്ചു. അഗ്‌നിസുരക്ഷ സേന എത്തിയാണ് ധൻ കുമാറിനെ പുറത്തെടുത്തത്. മൃദദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കകയാണ്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply