‘ഗുണ്ടാനേതാവെന്ന കിരീടം എന്റെ തലയിൽ നിന്ന് പോയി, എന്നും വേട്ടയാടാൻ ഉപയോഗിച്ച കേസ്’; കെ സുധാകരൻ

ഇപി ജയരാജൻ വധശ്രമക്കേസിൽ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവ് സ്വാഗതം ചെയ്ത് കെപിസിസി പ്രസിഡണ്ട് കെ.സുധാകരൻ. ഗുണ്ടാ നേതാവ് എന്ന കിരീടം തലയിൽ നിന്ന് പോയി. തനിക്കെതിരെ കെട്ടി ചമച്ച കേസാണ്. പാവം ജയരാജൻ സുപ്രീം കോടതിയിൽ അപ്പീൽ പോയാലും പോരാടും. കേസ് വിജയിച്ചതിൽ സന്തോഷം. തന്നെ എന്നും വേട്ടയാടാൻ ഉപയോഗിച്ച കേസാണ് അവസാനിച്ചത്. വെടിയുണ്ട ശരീരത്തിൽ ഉണ്ടെങ്കിൽ അത് കാട്ടാൻ വെല്ലുവിളിച്ചു. അന്ന് അലിഞ്ഞു പോയി എന്നാണ് ഇപി പറഞ്ഞത്, ഇത് തരിയുണ്ട അല്ലല്ലോ വെടിയുണ്ട അല്ലേയെന്നും സുധാകരൻ പരിഹസിച്ചു.

1995 ഏപ്രിൽ 12ന് പാർടി കോൺഗ്രസ് കഴിഞ്ഞ് കേരളത്തിലേക്ക് മടങ്ങിയ ഇ പി ജയരാജനെ ട്രെയിനിൽവെച്ച് വെടിവെച്ചു കൊല്ലാൻ ശ്രമിച്ചു എന്നാണ് കേസ്. സംഭവത്തിന് പിന്നിലെ ഗൂഡാലോചനയാണ് കേരളത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികളുമായി സുധാകരൻ തിരുവനന്തപുരുത്ത് വെച്ച് ഗൂഡാലോചന നടത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.

കുറ്റപത്രത്തിൽനിന്ന് തന്നെ ഒഴിവാക്കണമെന്ന സുധാകരൻറെ ആവശ്യം നേരത്തെ വിചാരണക്കോടതി തളളിയിരുന്നു. ഇത് ചോദ്യ ചെയ്താണ് ഹൈക്കോടതിയെ സമീപിച്ചത്. ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതാണെന്നും തെളിവുകൾ ഇല്ലെന്നും സാക്ഷിമൊഴികൾ വിശ്വസനീയമല്ലെന്നുമുളള സുധാകരൻറെ വാദം അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവ്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply