ഗവർണർ സംസ്ഥാന മന്ത്രിസഭയെ നോക്കുകുത്തിയാക്കി തോന്നിയപോലെ പ്രവർത്തിക്കുകയാണെന്ന് വിമർശിച്ച് കെ.കെ. ശൈലജ എം എൽ എ. മന്ത്രിസഭയുടെ ഉപദേശമനുസരിച്ച് സർക്കാറിനെ സഹായിക്കാനുള്ളതാണ് ഗവർണർ പദവിയെന്നും മന്ത്രിസഭയുടെ ഉപദേശം ഇല്ലാതെ ഒരു തീരുമാനവും ഗവർണർ എടുക്കാൻ പാടില്ലെന്നും എം എൽ എ പറഞ്ഞു.
ഗവർണർ ഫയലുകളിൽ അടയിരിക്കുന്ന സാഹചര്യം ഉണ്ടായി. ക്ഷമയുടെ നെല്ലിപ്പലക കണ്ടതിനു ശേഷമാണ് മുഖ്യമന്ത്രിക്ക് ഗവർണർക്കെതിരെ പ്രതികരിക്കേണ്ടി വന്നത്. ഗവർണർ ജനകീയനായി ആളുകൾക്കിടയിലൂടെ ഇറങ്ങി നടക്കേണ്ട ആളല്ല. ഗവർണറെ ആക്രമിച്ച് ഓടിക്കാൻ ഉള്ളതായിരുന്നില്ല എസ്.എഫ്.ഐയുടെ പ്രതിഷേധം. തെരുവിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഗവർണറെ തിരിച്ചുവിളിക്കാൻ കേന്ദ്രസർക്കാർ തയാറാവണമെന്നും കെ.കെ. ശൈലജ എം എൽ എ കൂട്ടിച്ചേർത്തു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

