ഗവർണർക്ക് തിരിച്ചടി; കേരള സർവ്വകലാശാല സെനറ്റിലേക്കുള്ള നാമനിർദ്ദേശം റദ്ദാക്കി ഹൈക്കോടതി

കേരള സർവകലാശാല സെനറ്റിലേക്ക് സ്വന്തം നിലയിൽ ഗവർണർ അംഗങ്ങളെ നാമനിർദ്ദേശം ചെയ്ത നടപടി റദ്ദാക്കി ഹൈക്കോടതി. ഹർജിക്കാരുടെ ഭാഗം കൂടി കേട്ട് പുതിയ നോമിനേഷൻസ് വഴി അപ്പോയിൻറ്‌മെൻറ് നടത്താൻ കോടതി നിർദ്ദേശം നൽകി.

ആറ് ആഴ്ചക്കുള്ളിൽ നാമനിർദേശം നടത്താനും ചാൻസലർ കൂടിയായ ഗവർണറോട് കോടതി നിർദേശിച്ചു. സ്വന്തം നിലയിൽ നോമിനേറ്റ് ചെയ്യാൻ അവകാശം ഉണ്ടെന്നായിരുന്നു ഗവർണറുടെ വാദം. അതേസമയം സർക്കാർ നോമിനേറ്റ് ചെയ്ത രണ്ട് പേരുടെ നിയമനം ഹൈക്കോടതി ശരിവെച്ചു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply