ഗവർണർ ആരിഫ്മുഹമ്മദ് ഖാനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായുണ്ടായ അക്രമസംഭവങ്ങളിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കർശന വകുപ്പായ ഐപിസി 124 കൂടി ചേർത്ത് പൊലീസ്. ഏഴുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയത്. ഈ നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തപ്പോൾ നിസ്സാര വകുപ്പുകളാണ് ചുമത്തിയിരുന്നത്. ഇതിൽ ഗവർണർ കടുത്ത അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു.
ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ഐപിസി 124 വകുപ്പ് ചുമത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിക്കും സംസ്ഥാന പോലീസ് മേധാവിക്കും കത്തയച്ചതായും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഗവർണർ ആവശ്യപ്പെട്ടവകുപ്പ് പോലീസ് എസ്എഫ്ഐ പ്രവർത്തകർക്കുമേൽ ചുമത്തിയിരിക്കുന്നത്. ഗവർണർക്കൊപ്പം ഇന്നലെ ഉണ്ടായിരുന്ന സുരക്ഷാ ജീവനക്കാരുടെ മൊഴി പോലീസ് രേഖപ്പെടുത്തി. രാജ്ഭവനിലെത്തിയാണ് മൊഴിയെടുത്തത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

