ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ കൂട്ടഅവധി; മുടങ്ങിയത് 15 സർവീസുകൾ

പത്തനാപുരം ഡിപ്പോയിൽ കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ കൂട്ടഅവധി. ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ മണ്ഡലത്തിൽ 15 സർവീസുകളാണ് മുടങ്ങിയത്. മദ്യപിച്ച് ജോലിക്കെത്തുന്നവരെ കണ്ടെത്താൻ കെ.എസ്.ആർ.ടി.സി. വിജിലൻസ് വിഭാഗം ഡിപ്പോയിൽ പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് 12 ജീവനക്കാർ അവധിയെടുത്തത്.

മുന്നറിയിപ്പില്ലാതെയാണ് ജീവനക്കാർ കൂട്ടഅവധി എടുത്തത്. സംഭവത്തിൽ പ്രതികരിക്കാൻ ഡിപ്പോയിലെ ഉയർന്ന ഉദ്യോഗസ്ഥർ തയ്യാറായില്ല. വിജിലൻസ് നടത്തിയ പരിശോധനയിൽ മൂന്നുപേരെ പിടികൂടിയിരുന്നു. ഇതറിഞ്ഞാണ് 12 പേർ അവധിയെടുത്തത്. ജീവനക്കാർ കൂട്ടഅവധി എടുത്തതിനെത്തുടർന്ന് യാത്രക്കാർ പെരുവഴിയിലായി. മലയോരമേഖലയിലേക്കുള്ള സർവീസുകളാണ് മുടങ്ങിയത്. അകാരണമായാണ് ജീവനക്കാർ അവധിയെടുത്തതെന്നും ഇവർക്കെതിരെ നടപടിയുണ്ടാവുമെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply