പ്രതിപക്ഷ നേതാവിന് കർമ്മ ന്യൂസിൽ ഷെയറുണ്ടെന്ന പിവി അൻവർ എംഎൽഎയുടെ ആരോപണത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഏതെങ്കിലും സ്ഥാപനത്തിൽ തനിക്ക് ഷെയർ ഉണ്ടെങ്കിൽ സി പി എമ്മിന് കൈമാറാൻ തയ്യാറാണെന്ന് സതീശൻ പറഞ്ഞു. മറുനാടനെ സംരക്ഷിക്കുന്നത് പ്രതിപക്ഷത്തിന്റെ ജോലിയല്ല. മുഖ്യമന്ത്രിയുടെ ചെസ്റ്റ് നമ്പറിൽ പെട്ടയാളാണ് താൻ. അൻവർ ചെസ്റ്റ് നമ്പർ ഇടട്ടേയെന്നും സതീശൻ പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സതീശൻ.
മാധ്യമങ്ങൾക്കെതിരായ പിവി അൻവർ എംഎൽഎയുടെ ഭീഷണിക്കെതിരെ വിഡി സതീശൻ ഇന്നലെ രംഗത്തെത്തിയിരുന്നു.മാധ്യമ സ്ഥാപനങ്ങൾക്ക് ചെസ്റ്റ് നമ്പർ കൊടുത്ത് പൂട്ടിക്കും എന്ന് ഭീഷണി മുഴക്കുന്നു. അൻവർ പറയുന്നത് അനുസരിച്ച് പൊലീസ് പോകുന്നു.അൻവറിന് വെല്ലുവിളിക്കാൻ ആരാണ് ധൈര്യം കൊടുക്കുന്നത്.മാധ്യമ പ്രവർത്തകരെ അധിക്ഷേപിക്കാൻ എംഎൽഎ നേതൃത്വം നൽകുന്നു.പിന്നാലെ സൈബർ ആക്രമണം നടക്കുന്നുവെന്നും സതീശൻ പറഞ്ഞിരുന്നു.
ഏകസിവിൽകോഡിൽ സിപിഎമ്മുമായി ചേർന്നു ഒരു പരിപാടിയും ഇല്ല. സിപിഎം ശ്രമിച്ചത് രാഷ്ട്രീയ മുതലെടുപ്പിനാണ്.യുഡിഎഫ് എല്ലാ ജില്ലകളിലും ബഹുസ്വരതാ സംഗമം നടത്തും. ഇടതുമുന്നണിയിലെ ഘടകകക്ഷികളേയും പരിപാടിയിലേക്ക് ക്ഷണിക്കില്ല.സിപിഎമ്മിനെ വിളിക്കാതെ മറ്റുള്ളവരെ വിളിക്കുന്നതിലേ അനൗചിത്യം കൊണ്ടാണിത്. സമസ്ത മുജാഹിദ് വിഭാഗങ്ങൾ സിപിഎം സെമിനാറിൽ പങ്കെടുക്കുന്നതിൽ ആശങ്ക ഇല്ല.മത സംഘടനകളോട് പോകേണ്ട എന്ന് പറയാൻ ഞങ്ങൾ ആളല്ല.ശരി അത്തിലും.ഏക സിവിൽ കോഡിലും മുൻ നിലപാട് തിരുത്തിയോ എന്ന് സിപിഎം വ്യക്തമാക്കണം.ഏക സിവിൽ കോഡ് വേണ്ട എന്ന് തന്നെയാണ് കോൺഗ്രസ് നിലപാട്.സിപിഎം സെമനാറിലേക്കുള്ള ക്ഷണം നിരസിച്ച ലീഗിന് അഭിനന്ദനങ്ങളെന്നും അദ്ദേഹം പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

