കോഴിക്കോട്ടെ യുവതിയുടെ ആത്മഹത്യ ഭര്‍തൃവീട്ടിലെ പീഡനം കാരണമെന്ന് പരാതി. ഓര്‍ക്കാട്ടേരി കുന്നുമ്മക്കര ഹബീബിന്റെ ഭാര്യ ഷബ്‌നയാണ് കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്തത്. പത്ത് വര്‍ഷം മുമ്പായിരുന്നു ഷബ്‌നയുടെ വിവാഹം നടന്നത്. പിന്നീട് നിരന്തരം പ്രശ്‌നങ്ങള്‍ നേരിട്ടതോടെ സ്വന്തം വീട്ടിലേക്ക് തിരിച്ചുവരാന്‍ രക്ഷിതാക്കള്‍ പറഞ്ഞെങ്കിലും ഭര്‍തൃവീട്ടില്‍ പിടിച്ചുനില്‍ക്കും എന്നായിരുന്നു ഷബ്‌ന അവരെ അറിയിച്ചിരുന്നത്.
എന്നാല്‍ ഭര്‍ത്താവിന്റെ വീട്ടില്‍ തുടരാന്‍ കഴിയാത്ത സ്ഥിതി വന്നതോടെ സ്വന്തമായി വീടെടുത്ത് താമസംമാറാന്‍ ഷബ്‌ന തീരുമാനിക്കുകയും ഇതിനായി വിവാഹ സമയത്ത് നല്‍കിയ 120 പവന്‍ സ്വര്‍ണം തിരിച്ച് വേണമെന്ന് ഷബ്‌ന ഭര്‍തൃവീട്ടുകാരോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ സ്വര്‍ണം തിരിച്ച് നല്‍കാന്‍ അവര്‍ തയ്യാറായില്ലെന്നും ഷബ്‌ന മരിച്ച ദിവസം ഭര്‍ത്താവിന്റ ബന്ധുക്കള്‍ ചേര്‍ന്ന് യുവതിയെ മര്‍ദ്ദിച്ചിരുന്നുവെന്നുമാണ് ആരോപണം. ഇതിന്റെ സി സി ടി വി ദൃശ്യങ്ങളും ഷബ്‌നയുടെ ബന്ധുക്കള്‍ പുറത്തുവിട്ടിട്ടുണ്ട്.
മര്‍ദ്ദനത്തിന് ശേഷമായിരുന്നു ആത്മഹത്യയെന്നാണ് ബന്ധുക്കള്‍ വ്യക്തമാക്കുന്നത്. മുറിയില്‍നിന്നും പല ശബ്ദവും കേള്‍ക്കുന്നതായി ഷബ്‌നയുടെ 10 വയസ്സുകാരി മകള്‍ വീട്ടിലുള്ളവരെ അറിയിച്ചിരുന്നുവെങ്കിലും അവള്‍ ചാവുകയാണെങ്കില്‍ ചത്തോട്ടെ എന്നാണ് കുട്ടിയോട് വീട്ടുകാര്‍ പറഞ്ഞതെന്നും ബന്ധുക്കള്‍ പറയുന്നു.
സംഭവം നടക്കുന്ന സമയത്ത് ഷബ്‌നയുടെ ഭര്‍ത്താവിന്റെ സഹോദരനും ഭര്‍ത്താവിന്റെ പിതാവും വീട്ടില്‍ ഉണ്ടായിരുവെന്നും വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നിരുന്നുവെങ്കില്‍ യുവതിയെ രക്ഷിക്കാമായിരുന്നുവെന്നുമാണ് ഷബ്‌നയുടെ ബന്ധുക്കള്‍ പറയുന്നത്. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ എടച്ചേരി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

