മൂന്നാം ബലാത്സംഗ കേസിൽ അറസ്റ്റിലായ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത് കർശന ഉപാധികളോടെ.
അന്വേഷണവുമായി സഹകരിക്കണമെന്നാണ് പ്രധാന ജാമ്യ ഉത്തരവ്. തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്. എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണമെന്നും ഉത്തരവിൽ പറയുന്നു.കേസിൽ അറസ്റ്റിലായി 18-ാം ദിവസമാണ് രാഹുലിന് ജാമ്യം ലഭിക്കുന്നത്. ജാമ്യ ഉത്തരവ് മാവേലിക്കര സ്‌പെഷ്യൽ സബ് ജയിലിൽ എത്തുന്ന മുറയ്ക്ക് രാഹുൽ പുറത്തിറങ്ങും.അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗ കേസിലെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹർജിയിൽ വിശദമായ വാദം കേൾക്കുക
കോടതി രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം അനുവദിച്ചത് കർശന ഉപാധികളോടെ

