കോടതി നടപടികൾ ഫോണിൽ പകർത്തിയ സിപിഐഎം നേതാവ് കസ്റ്റഡിയിൽ

കോടതി നടപടികൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചതിനെ തുടർന്ന് സിപിഐഎം നേതാവും പയ്യന്നൂർ നഗരസഭ മുൻ വൈസ് ചെയർപേഴ്‌സണുമായ ജ്യോതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയിലാണ് സംഭവം. ജ്യോതിയെ അറസ്റ്റ് ചെയ്യാൻ കോടതി നിർദേശം നൽകുകയായിരുന്നു. പ്രതികളുടെ തിരിച്ചറിയൽ പരേഡാണ് ഫോണിൽ പകർത്തിയത്. പയ്യന്നൂരിലെ സിപിഐ എം പ്രവർത്തകനായ ധനരാജ് വധക്കേസുമായി ബന്ധപ്പെട്ടാണ് സംഭവം നടന്നത്.

കോടതി നടപടികൾ ഫോണിൽ ചിത്രീകരിക്കുന്നത് മജിസ്‌ട്രേറ്റിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് അറസ്റ്റ് ചെയ്യാൻ നിർദേശം നൽകിയത്. ജ്യോതിയെ രൂക്ഷമായാണ് വിമർശിച്ചത്. അധികാരത്തിന്റെ ധാർഷ്ട്യം കാണിക്കരുതെന്ന് കോടതി പറഞ്ഞു. മരിച്ചവരോട് ബഹുമാനം കാണിക്കണമെന്ന് പറഞ്ഞ കോടതി അഞ്ച് മണി വരെ കോടതിയിൽ നിൽക്കാനും 1000 രൂപ പിഴ അടക്കാനും വിധിച്ചു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply