കൊല്ലത്ത് മത്സ്യബന്ധന ബോട്ടുകൾക്ക് തീ പിടിച്ചു

കൊല്ലം കാവനാട് മത്സ്യബന്ധന ബോട്ടുകൾക്ക് തീ പിടിച്ചു. മുക്കാട് കായലിൽ നങ്കൂരമിട്ടിരുന്ന രണ്ട് ബോട്ടുകൾക്കാണ് തീ പിടിച്ചത്. മത്സ്യ ബന്ധനത്തിന്‌ ശേഷം ഐസ് പ്ലാന്റിന് സമീപം നങ്കൂരമിട്ടിരുന്ന ബോട്ടുകളാണ് കത്തിയത്.
പാചകം ചെയ്യാൻ ഉപയോഗിക്കുന്ന സിലിണ്ടറിൽ നിന്നും തീ പടർന്നു എന്നാണ് നിഗമനം.മൂന്ന് ഫയർ ഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമം തുടരുകയാണ്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply