സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്ന സാഹചര്യം കണക്കിലെടുത്ത് കൊതുകുവളർത്തലിനെതിരേ കർശന നടപടിക്കൊരുങ്ങി ആരോഗ്യവകുപ്പ്. വീടുകളിലോ പൊതുസ്ഥലങ്ങളിലോ കൊതുകു പെരുകുന്ന സാഹചര്യമുണ്ടായാൽ വീട്ടുടമസ്ഥനോ, സ്ഥലം ഉടമയോ പതിനായിരം രൂപവരെ പിഴയടയ്ക്കണം. മഴക്കാലത്തെത്തുടർന്ന് വൈറൽ പനി അടക്കം സാംക്രമികരോഗങ്ങൾ വ്യാപിക്കുന്നതിനാൽ രോഗപ്രതിരോധത്തിന്റെ ഭാഗമായാണ് കർശനനടപടി സർക്കാർ സ്വീകരിക്കുന്നത്.
കേരള പൊതുജനാരോഗ്യനിയമപ്രകാരം കൊതുകുവളർത്തലിനെതിരേ പിഴയടക്കം നടപടി സ്വീകരിക്കുന്നതാണെന്ന് ആരോഗ്യവകുപ്പ് ബോധവത്കരണ സന്ദേശത്തിലൂടെ മുന്നറിയിപ്പുനൽകി. പബ്ലിക് ഹെൽത്ത് ഓഫീസറോ ചുമതലയിലുള്ളവരോ പരിശോധനയ്‌ക്കെത്തി കുറ്റംകണ്ടെത്തിയാൽ വീട്ടുടമസ്ഥന്റെ പേരിലോ, വസ്തു ഉടമസ്ഥന്റെ പേരിലോ പിഴ ചുമത്തും. ഇത് ബന്ധപ്പെട്ട തദ്ദേശസ്ഥാപനം വഴി സർക്കാരിലേക്ക് അടയ്ക്കണമെന്നാണ് വ്യവസ്ഥ.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

