കൊടകര കുഴൽപ്പണക്കേസ്: ട്രയൽ കോടതി മാറ്റാൻ ഹർജി നൽകി ഇ.ഡി

കൊടകര കുഴൽപ്പണക്കേസിന്റെ ട്രയൽ കോടതി മാറ്റാൻ എൻഫോഴ്‌സസ്‌മെന്റ്‌റ് ഡയറക്ടറേറ്റ് നീക്കം.കേസിന്റെ വിചാരണ ഇ ഡി കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട സെഷൻസ് കോടതിയിൽ ഇ ഡി ഹർജി സമർപ്പിച്ചു. ഇരിങ്ങാലക്കുട സെഷൻസ് കോടതിയിൽ കേരള പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്ന കേസ് എറണാകുളത്തെ ഇഡിയുടെ കോടതിയിലേക്ക് മാറ്റണമെന്നാണ് ആവശ്യം .

വിഷയത്തിൽ ഇ ഡി കേസിനൊപ്പം നിലവിൽ ഇരിങ്ങാലക്കുട കോടതി പരിഗണിക്കുന്ന കേസ് കൂടി പരിഗണിക്കാം എന്നതാണ് ആവശ്യം. ബിജെപി നേതാക്കളെയടക്കം വിചാരണ നടത്തുന്നത് ഒഴിവാക്കാനാണ് ഇ ഡി നീക്കം എന്നും ആരോപണമുണ്ട്. കോടതി മാറ്റം ആവശ്യപെടുന്നതിൽ രാഷ്ട്രീയ നീക്കമുണ്ടെന്നാണ് ആക്ഷേപം.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കർണാടകയിൽ നിന്ന് ബിജെപിക്ക് വേണ്ടി കള്ളപ്പണം എത്തിച്ചതായാണ് ആരോപണം. 2021 ഏപ്രിൽ 3നു കൊടകരയിൽ ദേശീയപാതയിൽ 25 ലക്ഷം രൂപ 10 പേർ ചേർന്നു തട്ടിയെടുത്തെന്നായിരുന്നു കൊടകര പൊലീസ് ആദ്യം രജിസ്റ്റർ ചെയ്ത കേസ്. എന്നാൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിൽ 3.5 കോടിരൂപയാണു കൊള്ളയടിച്ചതെന്ന് കണ്ടെത്തിയിരുന്നു


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply