കൊച്ചി – മധുര ദേശീയപാത വികസനത്തിൽ വനം വകുപ്പിന് തിരിച്ചടി. കൊച്ചി – മധുര ദേശീയപാതയായ 85 വീതികൂട്ടാൻ ഹൈക്കോടതി അനുമതി നൽകിയതാണ് വനം വകുപ്പിന് തിരിച്ചടിയായത്. നേര്യമംഗലം – വാളറ പ്രദേശത്തെ നിർമാണം തടയരുതെന്നാണ് നിർദേശം.
നവീകരണത്തിന്റെ ഭാഗമായി 14.5 കിലോമീറ്റർ റോഡാണ് വനഭൂമിയിലൂടെയുള്ളതെന്നയിരുന്നു വനം വകുപ്പിന്റെ വാദം. അതുകൊണ്ട് ഈ ഭാഗത്ത് കാനകൾ നിർമിക്കാനോ സംരക്ഷണ ഭിത്തികൾ നിർമിക്കാനോ കഴിയില്ലെന്നും വനം വകുപ്പ് പറഞ്ഞിരുന്നു. ഇതിന് തിരിച്ചടിയായാണ് ഹൈകോടതി നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയിരിക്കുന്നത്.
നൂറടി വീതിയിൽ പതിനാലര കിലോമീറ്റർ ഭൂമിയുടെ ഉടമസ്ഥാവകാശം പൊതുമരാമത്ത് വകുപ്പിനാണ്. അതുകൊണ്ടുതന്നെ ഈ പ്രദേശത്തെ ഒരു നിർമാണ പ്രവർത്തനവും തടയരുതെന്നാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേ നിർദേശം. വിഷയവുമായി ബന്ധപ്പെട്ട് ഇരു വകുപ്പുകൾ തമ്മിലുള്ള തർക്കത്തിനും ഇതോടെ പരിഹാരമാകും.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

