കൊച്ചി ചെല്ലാനത്ത് കടലിൽ കുടുങ്ങിയ അഞ്ചു മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി; എൻജിൻ തകരാറാണ് കാരണം

കൊച്ചി ചെല്ലാനത്ത് നിന്നു കടലിൽ മത്സ്യബന്ധനത്തിന് പോയ അഞ്ച് മത്സ്യത്തൊഴിലാളികളെയും കണ്ടത്തി .വള്ളത്തിന്റെ എൻജിൻ തകരാറിലായി കടലിൽ കുടുങ്ങുകയായിരുന്നുവെന്ന് തൊഴിലാളികൾ പറഞ്ഞു.

അഞ്ചു പേരെയും മറ്റൊരു ബോട്ടിൽ കയറ്റിയാണ് പുറത്തെത്തിച്ചത്. വള്ളം കെട്ടി വലിച്ചാണ് ബോട്ട് കൊണ്ട് വന്നത്. KL03 4798 എന്ന നമ്പറിലുള്ള ഇമ്മാനുവൽ എന്ന വള്ളത്തിൽ പോയവരാണ് കടലിൽ കുടുങ്ങിയത്. ഒറ്റ എൻജിൻ ഘടിപ്പിച്ച വള്ളമാണിത്.

ഇന്ന് പുലർച്ചെ നാലുമണിക്കാണ് ഇവർ കടലിലേക്ക് പോയത്. രാവിലെ 9 മണിയോടെ മടങ്ങി വരേണ്ടതായിരുന്നു. എന്നാൽ രാത്രിയായിട്ടും കാണാതായതോടെ കാണാതായവർക്കായി കോസ്റ്റ് ഗാർഡും നേവിയും അടക്കം തെരച്ചിൽ തുടങ്ങിയിരുന്നു. സെബിൻ, പാഞ്ചി, കുഞ്ഞുമോൻ, പ്രിൻസ്, ആന്റപ്പൻ, എന്നിവരാണ് ബോട്ടിലുണ്ടായിരുന്നത്. എല്ലാവരും ചെല്ലാനം കണ്ടക്കടവ് സ്വദേശികളാണ്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply