കൊച്ചി കലൂർ കടവന്ത്രയിലെ ഇടശേരി ബാറിൽ വെടിവെപ്പ്. രണ്ട് ബാർ ജീവനക്കാർക്ക് പരിക്കേറ്റു. സിജിൻ, അഖിൽ എന്നിവർക്കാണ് പരിക്കേറ്റത്. ബാറിൽ മദ്യപിക്കാനെത്തിയവരാണ് വെടി വെച്ചത്. ബാറിലെ മാനേജർക്ക് ക്രൂരമായി മർദനമേറ്റു. തിങ്കളാഴ്ച പുലർച്ചെ 12-മണിക്കായിരുന്നു ആക്രമണം.
രാത്രി ബാറിലെത്തിയ സംഘം മാനേജർക്കെതിരെ അസഭ്യവർഷം നടത്തുകയും തർക്കത്തിൽ ഏർപ്പെടുകയുമായിരുന്നു. മാനേജറെ അക്രമിച്ച സംഘത്തിനെ തടയാനെത്തിയപ്പോഴായിരുന്നു ജീവനക്കാർക്ക് വെടിയേറ്റത്. എയർ പിസ്റ്റൾ ഉപയോ?ഗിച്ചാണ് വെടിയുതിർത്തതെന്നാണ് നിലവിൽ ലഭ്യമാകുന്ന വിവരം.
വെടിയുതിർത്തശേഷം പ്രതികൾ കാറിൽ കയറി കടന്നുകളയുകയായിരുന്നു. വെടിയേറ്റവരിൽ ഒരാൾ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിസയിലാണ്. ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

