കേരള സർവകലാശാല പരീക്ഷാ നടത്തിപ്പിൽ ഗുരുതര വീഴ്ച; മുൻവർഷത്തെ ചോദ്യപേപ്പർ അതുപോലെ നൽകി എന്ന് ആരോപണം

കേരള സർവകലാശാല പരീക്ഷ നടത്തിപ്പിൽ ഗുരുതര വീഴ്ച. മുൻവർഷത്തെ ചോദ്യപേപ്പർ അതുപോലെ ആവർത്തിച്ച് നൽകി എന്നാണ് ആരോപണം. BSC ബോട്ടണിയിലെ അഞ്ചാം സെമസ്റ്റർ പരീക്ഷിക്കാണ് മുൻവർഷത്തെ ചോദ്യപേപ്പർ ആവർത്തിച്ച് നൽകിയത്. ഇന്നലെയാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട പരീക്ഷ കൺട്രോളർ അധികൃതരോട് വിശദീകരണം തേടി.

എൻവയൺമെന്റൽ സ്റ്റഡീസ് എന്ന വിഷയത്തിലാണ് 2024 ൽ അച്ചടിച്ച അതെ ചോദ്യങ്ങൾ തന്നെ ആവർത്തിച്ചത്. 2024 ഡിസംബറിലെ ചോദ്യപേപ്പറിലെ 35 ചോദ്യങ്ങളും അതേപടി ആവർത്തിച്ചിട്ടുണ്ട്.പരിശോധിച്ചതിനുശേഷം തുടർനടപടികൾ ഉണ്ടാകുമെന്ന് സർവകലാശാല പരീക്ഷ കൺട്രോളർ അറിയിച്ചു. പരീക്ഷ റദ്ദാക്കാനാണ് സാധ്യത. കഴിഞ്ഞ ദിവസം കാലിക്കറ്റ് സർവകലാശാലയിലും മുൻവർഷത്തെ ചോദ്യപേപ്പർ അതേപടി ആവർത്തിച്ചിരുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply