‘കേരള യാത്രയുടെ അകമ്പടി ചെലവ് കുറക്കണം’; മഅ്ദനിയുടെ ആവശ്യം സുപ്രിംകോടതി തള്ളി

കേരള യാത്രയുടെ അകമ്പടി ചെലവ് കുറക്കണമെന്ന മഅ്ദനിയുടെ ആവശ്യം സുപ്രിംകോടതി തള്ളി. പൊലീസ് ആവശ്യപ്പെട്ട മുഴുവൻ തുകയും നൽകണമെന്നും ചെലവിന്റെ കാര്യത്തിൽ ഇടപെടുന്നില്ലെന്നും സുപ്രിം കോടതി പറഞ്ഞു. മഅ്ദനിയുടെ സുരക്ഷക്കായി വരുന്നത് ആറ് ഉദ്യോഗസ്ഥരെന്ന് കർണാടക സുപ്രിംകോടതിയെ അറിയിച്ചു. 20 ഉദ്യോസ്ഥരെന്ന മഅ്ദനിയുടെ വാദം തെറ്റ് 10 സ്ഥലങ്ങളുടെ വിവരം മഅ്ദനി നൽകിയിട്ടുണ്ട്. ഈ സ്ഥലങ്ങളിലെല്ലാം സുരക്ഷ നൽകണം ആ സാഹചര്യത്തിൽ ഇത്രയും തുക ആവശ്യമായി വരും. ഒരു മാസം 20 ലക്ഷം രൂപ നൽകേണ്ടി വരുമെന്നും കർണാടക അറിയിച്ചു.

20 അംഗ ടീമിനെയാണ് സുരക്ഷയ്ക്ക് വേണ്ടി നിയോഗിച്ചിരിക്കുന്നത്. ഇതിലും ഇളവ് വേണമെന്നാണ് മഅ്ദനി ആവശ്യപ്പെട്ടത്. താമസവും ഭക്ഷണവും കൂടി കണക്കിലെടുത്താൽ അകമ്പടിച്ചെലവ് ഒരു കോടിയോളം വരും. അകമ്പടി ചെലവ് കുറക്കാനാകില്ലെന്ന് കർണാടക സർക്കാർ കഴിഞ്ഞ ദിവസം സുപ്രിംകോടതിയെ അറിയിച്ചിരുന്നു. ചെലവ് കണക്കാക്കിയത് സർക്കാരിൻറെ ചട്ടപ്രകാരമാണ്. അകമ്പടി പോകുന്ന പൊലീസുകാരുടെ എണ്ണവും കുറക്കാൻ സാധിക്കില്ല. ഐപിഎസ് ഉദ്യോഗസ്ഥൻ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ ഉള്ള സംഘം കേരളം സന്ദർശിച്ചാണ് അകമ്പടി സംബന്ധിച്ച ശുപാർശ തയ്യാറാക്കിയതെന്നും കോടതിയിൽ അറിയിച്ചു.ഏപ്രിൽ 17ന് കോടതി അനുകൂല വിധി നൽകിയിട്ടും നടപടിക്രമങ്ങളുടെ പേരിൽ കർണാടക പൊലീസ് ഒരാഴ്ച വൈകിപ്പിച്ചു. മുമ്പ് നാലുതവണ കേരളത്തിൽ പോയപ്പോഴും ഇല്ലാത്ത കടുത്ത നിബന്ധനകളാണ് ഇത്തവണ മഅ്ദനിക്ക് മുന്നിൽ കർണാടക വെച്ചത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply