ക്രിസ്ത്യൻ പെൺകുട്ടികൾക്ക് സദാചാരബോധം മുണ്ടാക്കുന്നതിനുള്ള ഒറ്റമൂലിയായി കേരള സ്റ്റോറി പ്രദർശിപ്പിക്കാൻ തത്രപ്പെടുന്ന ബിഷപ്പുമാർ ദയവായി വിചാരധാര വായിക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ചില ബിഷപ്പുമാർ നസ്രേത്തിൽ നിന്ന് നന്മ പ്രതീക്ഷിക്കുകയാണ്. ‘ഇവർ ചെയ്യുന്നതെന്താണെന്ന് ഇവർ അറിയുന്നില്ല. ഇവരോട് പൊറുക്കണോ വേണ്ടയോ എന്നത് കർത്താവ് തീരുമാനിക്കട്ടെ’യെന്നും മീറ്റ് ദി പ്രസ് പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
മുസ്ലിംകളെയും ക്രിസ്ത്യാനികളെയും കമ്യൂണിസ്റ്റുകളെയും ആഭ്യന്തര ശത്രുക്കളായാണ് വിചാരധാര കണക്കാക്കുന്നത്. വിചാരധാരയുടെ അവസാനത്തിലെ അഭിമുഖത്തിൽ ആർ.എസ്.എസ് വിഭാവനം ചെയ്യുന്ന ഹിന്ദുരാഷ്ട്രത്തിൽ ന്യൂനപക്ഷങ്ങളുടെ നില എന്തായിരിക്കുമെന്നൊരു ചോദ്യമുണ്ട്. രാഷ്ട്രത്തിന്‍റെ മതം അംഗീകരിച്ചാൽ അവർക്കിവിടെ പൗരന്മാരായി ജീവിക്കാമെന്നും അല്ലെങ്കിൽ വിദേശികളെപ്പോലെ വേണമെങ്കിൽ കഴിഞ്ഞുകൂടാമെന്നുമാണ് ഗോൾവാൾക്കറുടെ മറുപടി. രാഷ്ട്രത്തിന് മതം എന്നൊന്ന് ഇന്ത്യക്കില്ല. അങ്ങനെയൊന്നുണ്ടായാൽ രാജ്യം തകരുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

