സ്പീക്കര്‍ എ.എന്‍ ഷംസീര്‍ നടത്തിയ പ്രസ്താവനയെ ചൊല്ലി നടന്ന പ്രതിഷേധങ്ങള്‍ കേരളത്തെ വര്‍ഗീയമായി ധ്രുവീകരിക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമാണെന്ന് സിപിഎം നേതാവ് തോമസ് ഐസക്. ബോധപൂര്‍വം കേരളത്തില്‍ വര്‍ഗീയ അതിപ്രസരം സൃഷ്ടിക്കാന്‍ വേണ്ടി ചില കരുനീക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും ഇതിനെ പ്രതിരോധിക്കുമെന്നും തോമസ് ഐസക് മാധ്യമങ്ങളോട് പ്രതികരിച്ചു.
ഗണപതിയെക്കുറിച്ച് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ നടത്തിയ പ്രസ്താവനയെ ചൊല്ലി നടന്ന പ്രതിഷേധങ്ങള്‍ കേരളത്തെ വര്‍ഗീയമായി ധ്രുവീകരിക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമാണെന്ന് സിപിഎം നേതാവ് തോമസ് ഐസക്. ബോധപൂര്‍വം കേരളത്തില്‍ വര്‍ഗീയ അതിപ്രസരം സൃഷ്ടിക്കാന്‍ വേണ്ടി ചില കരുനീക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും ഇതിനെ പ്രതിരോധിക്കുമെന്നും തോമസ് ഐസക് മാധ്യമങ്ങളോട് പ്രതികരിച്ചു.
‘ഗണപതി മിത്തല്ല എന്ന് വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന നല്‍കുന്നുണ്ട്. അത് വിശ്വസിക്കേണ്ടവര്‍ അങ്ങനെ വിശ്വസിക്കട്ടെ. ആ വിശ്വാസമില്ലാത്ത ഒരാള്‍ അതില്‍ വിശ്വാസം ഇല്ലെന്ന് പറഞ്ഞതില്‍ എന്താണ് തെറ്റ്?. പക്ഷേ ഒരുകാര്യം തീര്‍ച്ചയാണ്. അത് ശാസ്ത്രം എന്ന് പറഞ്ഞ് പഠിപ്പിക്കരുത്. സാമുഹ്യ ശാസ്ത്രം, സാഹിത്യം എന്നിവ പഠിപ്പിക്കുമ്പോള്‍ മിത്തിനെ കുറിച്ച് പഠിപ്പിക്കാം. പക്ഷേ അത് ശാസ്ത്രമല്ല. ഷംസീര്‍ പറഞ്ഞത് ഇങ്ങനെയുള്ള വിശ്വാസങ്ങളെ ശാസ്ത്രമായി പ്രചരിപ്പിക്കുന്നതിനെതിരേയാണ്. അത് കേരളത്തില്‍ ആരാണ് പറയാത്തത്? ഇപ്പോള്‍ ചിലര്‍ പ്രശ്‌നം ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് ഇത് ഷംസീര്‍ പറഞ്ഞു എന്നുള്ളതാണ്, പേരിലാണ് പ്രശ്‌നം. കേരളത്തെ വര്‍ഗീയമായി ധ്രുവീകരിക്കാനുള്ള വലിയ പരിശ്രമത്തിന്റെ ഭാഗമാണിത്. ഇതൊന്നും യാദൃശ്ചികമായി നടക്കുന്നതല്ല. വളരെ ബോധപൂര്‍വം വര്‍ഗീയ അതിപ്രസരം സൃഷ്ടിക്കാന്‍ ചില കരുനീക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നതാണ്. ഇതിനെ അറിഞ്ഞ് പ്രതിരോധിക്കും.’ – തോമസ് ഐസക് പറഞ്ഞു.
‘നമ്മുടെ പുരാണങ്ങള്‍ മാത്രമല്ല ഗ്രീക്ക് പുരാണങ്ങളിലും പാതി മനുഷ്യനും പാതി കുതിര പോലുള്ള മൃഗങ്ങളായിട്ടുള്ള എത്രയോ മിത്തുകളുണ്ട്. ഇതൊക്കെ വിശ്വാസത്തിന്റെ ഒരു കാലഘട്ടത്തിന്റെ ഭാഗമാണ്. അത് വിശ്വസിക്കുന്നവരെയൊന്നും നമ്മള്‍ ചോദ്യംചെയ്യുന്നില്ല. നമ്മുടെ കുഞ്ഞുങ്ങളെ അത് ശാസ്ത്രം എന്ന് പറഞ്ഞ് പഠിപ്പിക്കാന്‍ പറ്റില്ല എന്നല്ലേ ഷംസീര്‍ പറഞ്ഞത്. അത് അങ്ങനെ തന്നെ. ഇനി ഒരാള്‍ക്ക് ഇത് മിത്താണെന്ന് അഭിപ്രായം ഉണ്ടെങ്കില്‍ അതിനും ഭരണഘടന സ്വാതന്ത്ര്യം നല്‍കുന്നുണ്ട്’. – ഐസക് പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

