കേരളത്തിൽ ശക്തമായ മഴക്കിടയിലും അൾട്രാ വയലറ്റ് സൂചിക ഉയർന്ന നിലയിൽ – ജാഗ്രത ആവശ്യമാണ്

സംസ്ഥാനത്ത് അതിതീവ്ര മഴ പെയ്തിട്ടും അൾട്രാ വയലറ്റ് സൂചിക ഉയർന്ന നിലയിൽ തുടരുന്നു.വിളപ്പിൽ ശാല മുതൽ ഉദുമ വരെ 14 ഇടങ്ങളിലാകട്ടെ അൾട്രാ വയലറ്റ് സൂചിക ഉയർന്ന നിലയിലാണ്. വിളപ്പിൽശാല, കൊട്ടാരക്കര, കോന്നി, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി, മൂന്നാർ, കളമശ്ശേരി, ഒല്ലൂർ, തൃത്താല, പൊന്നാനി, ബേപ്പൂർ, മാനന്തവാടി, ധർമ്മടം, ഉദുമ തുടങ്ങിയ 14 ഇടങ്ങളിൽ യു വി ഇൻഡക്സ് ഉയർന്ന നിലയിൽ തുടരുന്നതിനാൽ ജാഗ്രത വേണമെന്നാണ് നിർദ്ദേശം

പകൽ 10 മണി മുതൽ 3 മണിവരെ സൂര്യപ്രകാശം കർശനമായി ഒഴിവാക്കണം. കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.
ജാഗ്രത വേണം:
തുറസ്സായ ഇടങ്ങളിൽ ജോലി ചെയ്യുന്നവർ
മത്സ്യത്തൊഴിലാളികൾ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ
ചർമ/നേത്ര രോഗമുള്ളവർ, രോഗപ്രതിരോധശേഷി കുറഞ്ഞവർ
സുരക്ഷയ്ക്കായി:
തൊപ്പി, കുട, സൺഗ്ലാസ് ഉപയോഗിക്കുക
മുഴുവൻ ശരീരം മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക
തണലിലുള്ള ഇടങ്ങളിൽ വിശ്രമിക്കുക

ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും അൾട്രാ വയലറ്റ് സൂചിക ഉയർന്നതായിരിക്കും


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply