കേരളത്തിൽ മഴ കനക്കും; എറണാകുളത്തടക്കം യെല്ലോ അലർട്ട്, 115 മി.മീ വരെ മഴ ലഭിച്ചേക്കാം

സംസ്ഥാനത്ത് മഴ അലർട്ടിൽ മാറ്റം. രാവിലെ രണ്ട് ജില്ലകളിലായിരുന്ന യെല്ലോ അലർട്ട് മൂന്ന് ജില്ലകളിലേക്കാക്കി വ്യാപിപ്പിച്ചു. എറണാകുളം ജില്ലയിലാണ് ഇപ്പോൾ യെല്ലോ അലർട്ട് പുതുതായി പ്രഖ്യാപിച്ചത്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ടായിരിക്കും. മധ്യ കേരളത്തിലാകും ഇന്ന് മഴ കനക്കാൻ സാധ്യത കൂടുതലെന്നാണ് വ്യക്തമാകുന്നത്. കാലവർഷത്തിന് മുന്നോടിയായി കാറ്റിൻറെ ഗതി അനുകൂലമാകുന്നതാണ് മഴ കനക്കാൻ കാരണം. 

ഇതിനാൽ കൂടുതൽ മഴ മേഘങ്ങൾ കേരളത്തിൻറെ അന്തരീക്ഷത്തിലേക്ക് എത്തുന്നതിനാൽ മഴ മെച്ചപ്പെടുമെന്നാണ് വ്യക്തമാകുന്നത്. അതേസമയം കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

28-05-2023: പത്തനംതിട്ട, എറണാകുളം, ഇടുക്കി

29-05-2023:ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം

31-05-2023: പത്തനംതിട്ട, ഇടുക്കി

01-06 -2023: പത്തനംതിട്ട, ഇടുക്കി

എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply