കേരളത്തിൽ പ്രളയമെന്നും പ്രളയത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടെന്നും കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മാത്രമല്ല പരേതരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നുവെന്നും അപകടത്തിൽപ്പെട്ടവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നും മന്ത്രി തന്റെ പോസ്റ്റിൽ പറയുന്നുണ്ട്.
ഇല്ലാത്ത പ്രളയത്തിൽ കേരളത്തെ മുക്കി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്ബുക് പോസ്റ്റ് നെറ്റിസൺസ് ഏറ്റുപിടിച്ചതോടെ രാജീവ് ചന്ദ്രശേഖർ തന്റെ പോസ്റ്റ് പിൻവലിച്ചു. കേരളത്തില്‍ പ്രളയമില്ലെന്നും എവിടെ നിന്നാണ് ഈ വിവരം ലഭിച്ചതെന്നൊക്കെയായിരുന്നുനെറ്റിസൺസിന്റെ ചോദ്യം.
മാത്രമല്ല കേന്ദ്രമന്ത്രിക്കെതിരെ രൂക്ഷ വിമർശനങ്ങളും പരിഹാസവും ഉയർന്നു. തുടർന്ന് പോസ്റ്റ് പിൻവലിച്ചെങ്കിലും ഇതിന്റെ സ്ക്രീൻ ഷോട്ട് സാമൂഹിക മാധ്യമങ്ങളിൽ ഇതിനോടകം തന്നെ പ്രചരിക്കുന്നുണ്ട്.

അതിനിടെ കേന്ദ്രമന്ത്രിയെ പരിഹസിച്ച് മന്ത്രി വി. ശിവൻകുട്ടിയും രംഗത്തുവന്നു. താങ്കൾ ഇപ്പോൾ കണ്ടത് 2018 സിനിമയാണെന്നും തെരഞ്ഞെടുപ്പ് കാലത്തല്ലാതെ ഇടക്ക് ഇങ്ങോട്ടു വന്നാൽ ബോധം പോകാതെ രക്ഷപ്പെടാമെന്നുമായിരുന്നു ഫേസ്ബുക് പോസ്റ്റിലൂടെ ശിവൻ കുട്ടിയുടെ പരിഹാസം.

Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

