കേരളത്തിൽ കോൺഗ്രസിൽ ലക്ഷം കടന്ന് അര ഡസൻ പേർ; തിരിച്ചടിയായി തൃശൂർ

സംസ്ഥാനത്ത് പല മണ്ഡലങ്ങളിലും ഭൂരിപക്ഷമുയർത്തി കോൺഗ്രസ് സ്ഥാനാർഥികൾ. ഇടുക്കിയിൽ ഡീൻ കുര്യാക്കോസ്, എറണാകുളത്ത് ഹൈബി ഈഡൻ, കോഴിക്കോട്ട് എം.കെ. രാഘവൻ, വടകരയിൽ ഷാഫി പറമ്പിൽ എന്നിവരുടെ ലീഡ് ഒരു ലക്ഷം കടന്നു. രണ്ടാമതുള്ള എൽ.ഡി.എഫ്. സ്ഥാനാർഥി കെ.ജെ. ഷൈന് ലഭിച്ച ആകെ വോട്ടിനേക്കാൾ കൂടുതലാണ് ഹൈബി ഈഡന്റെ ലീഡ്.

യു.ഡി.എഫിൽ പൊന്നാനിയിൽ അബ്ദുസമദ് സമദാനിയും മലപ്പുറത്ത് ഇ.ടി. മുഹമ്മദ് ബഷീറും നിലവിൽ ലീഡ് ഒരു ലക്ഷം കടന്നു. ഇതിൽ ഇ.ടി. മുഹമ്മദ് ബഷീർ രണ്ടര ലക്ഷവും മറികടന്നാണ് കുതിക്കുന്നത്. വയനാട്ടിൽ രാഹുലിന്റെ ഭൂരിപക്ഷവും രണ്ടുലക്ഷം കടന്നു.

കഴിഞ്ഞ തവണ സംസ്ഥാനത്ത് രാഹുലിന് ശേഷം കൂടുതൽ ഭൂരിപക്ഷം ലഭിച്ച കോൺഗ്രസ് സ്ഥാനാർഥി ഡീൻ ആയിരുന്നു. നിലവിലെ സാഹചര്യത്തിൽ കോഴിക്കോട്, വടകര, ഇടുക്കി, എറണാകുളം മണ്ഡലങ്ങളിൽ നിലവിലെ ഭൂരിപക്ഷം മറികടക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം തൃശൂരിൽ മൂന്നാം സ്ഥാനത്താണ് കോൺഗ്രസ്


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply