കേരളത്തിൽ അതിതീവ്ര മഴ തുടരും ; കാസർഗോഡ് , കണ്ണൂർ , വയനാട് ജില്ലകളിൽ റെഡ് അലർട്ട്

കേരളത്തിൽ അടുത്ത അഞ്ച് ദിവസം കൂടി വ്യാപകമായ മഴ തുടരും. അതിതീവ്ര മഴയ്ക്കുള്ള സാധ്യത മുൻനിർത്തി കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പ് ഉച്ചയ്ക്ക് തന്നെ നൽകിയിരുന്നു. വയനാടും കണ്ണൂരും മാത്രമായിരുന്നു റെഡ് അലർട്ട് എങ്കിലും അതിതീവ്ര മഴയ്ക്കുള്ള സാധ്യത മുൻനിർത്തി കാസർകോടും റെഡ് അലർട്ട് പ്രഖ്യാപിച്ചു.മൂന്ന് ജില്ലകളിലും വരും മണിക്കൂറുകളിൽ അതിതീവ്ര മഴയാണ് പ്രഖ്യാപിക്കുന്നത്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്.

മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും അതിശക്തമായ മഴയ്ക്ക് നേരത്തേ തന്നെ സാധ്യത പ്രവചിച്ചിരുന്നു.വടക്കൻ കേരളത്തിൽ സാധാരണ ഉണ്ടാകുന്നതിനേക്കാൾ മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply