കെ- ടെറ്റ് 2025; പരീക്ഷ ഫലം പ്രഖ്യാപിച്ചു

കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. 2025 മേയ് ജൂൺ മാസത്തിൽ കേരള പരീക്ഷാഭവന്റെ നേതൃത്വത്തിൽ നടത്തിയ കെ- ടെറ്റ് പരീക്ഷാഫലമാണ് പ്രഖ്യാപിച്ചത്.പരീക്ഷ എഴുതിയ ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ ktet.kerala.gov.in വഴി ഫലമറിയാം. നിലവിൽ സർവീസിലുള്ള അധ്യാപകർക്കായി മേയിൽ നടത്തിയ പരീക്ഷയുടെ ഫലവും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.

സർവീസിലുള്ള അധ്യാപകർക്ക്

https://ktet.kerala.gov.in/results_may_2025/ വഴി ഫലമാറിയം. ജൂൺമാസത്തിലെ പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് https://ktet.kerala.gov.in/results_june_2025/വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് ഫലമറിയാം. വെബ്‌സൈറ്റിൽ വിശദമായ സ്‌കോർ കാർഡിനൊപ്പം ഒരോ പേപ്പറിനും ലഭിച്ച വിശദമായ മാർക്ക് കൂടി ഉണ്ടാകും.

വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യാൻ രജിസ്‌ട്രേഷൻ നമ്പറും ജനനത്തീയതിയും ആവശ്യമാണ്. പരീക്ഷ വിജയിച്ച ഉദ്യോഗാർഥികൾ ഭാവിയിലെ ആവശ്യങ്ങൾക്കായി ഫലം ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കണം.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply